'നല്ലനിലയില്‍ പരിഹരിക്കണം'; വാക്കിന് തെറ്റായ അര്‍ത്ഥമില്ലെന്ന് നിയമോപദേശം; കുണ്ടറ കേസില്‍ എകെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍ സേതുനാഥന്‍പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് നിയമോപദേശം കൈമാറിയത്. കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം.

Update: 2021-08-20 06:39 GMT

കൊല്ലം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ കുണ്ടറയില്‍ യുവതിയെ ഫോണില്‍ വിളിച്ച സംഭവത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന് ക്ലീന്‍ചിറ്റ്. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അര്‍ത്ഥമില്ലെന്ന് നിയമോപദേശം ലഭിച്ചു. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാദം.

മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍ സേതുനാഥന്‍പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് നിയമോപദേശം കൈമാറിയത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ പോലിസ് നിയമോപദേശം തേടിയിരുന്നു.

ഒപ്പം ഇരയ്‌ക്കെതിരെയും പരാമര്‍ശമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിലുണ്ട്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞത്. പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്നതാണ് അര്‍ഥം എന്ന് നിയമോപദേശത്തില്‍ പറയുന്നു.

Tags: