സിദ്ദീഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

Update: 2021-01-12 16:45 GMT

തിരുവനന്തപുരം: ഹഥ്‌റാസ് ബലാത്സംഗക്കൊലപാതകം റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്. സിദ്ദിഖിന്റെ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് പിടിക്കല്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം.

കള്ളക്കേസില്‍ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് വിചാരണ പോലും ഇല്ലാത്തവിധം, കുടുംബത്തിന് അത്താണിയാവേണ്ടവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത തിരിച്ചറിയണം. നാടിന്റെ ഐക്യവും സമാധാനവും തിരിച്ച് പിടിക്കാനും നീതി പുലരാനും കേരളം ഒറ്റക്കെട്ടായി പോരാടേണ്ടുന്ന സമയമാണ് ഇതെന്നും മുംതാസ് ബീഗം പറഞ്ഞു.

Tags: