ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

Update: 2024-12-06 10:49 GMT

തിരുവനന്തപുരം: ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജയ്ക്കാണ് പരിക്കേറ്റത്. പിന്‍വാതില്‍ അടയ്ക്കാത്തതാണ് അപകട കാരണം. പിന്‍വാതില്‍ അടയ്ക്കാതെ സഞ്ചരിച്ച ബസില്‍ നിന്ന് റോഡിലേക്ക് ഷൈലജ തെറിച്ച് വീഴുകയായിരുന്നു. ഷൈലജ സീറ്റിലേക്ക് ഇരിക്കാന്‍ ശ്രമിച്ചതും ബസ് വളവ് തിരിഞ്ഞതും ഒരുമിച്ചായിരുന്നു. തിരുവനന്തപുരം കല്ലറ മരുതമണ്‍ ജംഗ്ഷനിലായിരുന്നു അപകടം. ഷൈലജയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം.




Tags: