ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Update: 2021-01-16 11:10 GMT

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു തലങ്ങളില്‍ നടന്ന മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

സീനിയര്‍ വിഭാഗത്തില്‍ സന ഇസ്മായില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മുഹമ്മദ് ആദിലും ഹനാനും രണ്ടാം സ്ഥാനം പങ്കിട്ടു. ജൂനിയര്‍ വിഭാഗത്തില്‍ ലിബ അബ്ദുല്‍ റഊഫ് ഒന്നാം സ്ഥാനവും ഹുസൈന്‍ സിദ്ദിഖ് രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇസ അബ്ദുല്‍ റഊഫ് ഒന്നാം സ്ഥാനവും അയാന്‍ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി.

Tags: