ബഹ്‌റയ്ന്‍ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

Update: 2020-10-03 17:33 GMT

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്‌റയ്്‌ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.apabahrain.in ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വൈകുന്നേരം നാലിന് പ്രവത്തനം ആരംഭിച്ചു. 

വെബ്‌സൈറ്റിന്റെ ലൈവ് ഓണ്‍ കര്‍മം, അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് നിര്‍വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് വണ്ടാനം, അനില്‍ കായംകുളം എന്നിവരും വീഡിയോ കോണ്‍ഫെറന്‍സ് വഴി വൈസ് പ്രസിഡന്റ് സജി കലവൂര്‍, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, മറ്റു നിരവധി അംഗങ്ങളും പങ്കെടുത്തു.

കൊറോണാ കാലത്ത് സംഘടന നടത്തിയ നിരവധിയായ നല്ല പ്രവര്‍ത്തനങ്ങളും ചരിത്രവും സംഘടനയുടെ ലക്ഷ്യങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓണ്‍ലൈനായി സംഘടനയിലേക്ക് അംഗത്വമെടുക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അംഗത്വമെടുക്കാനുള്ള ലിങ്ക്: https://apabahrain.in/register/

(Video link)
https://youtu.be/q-0F_8Hop-M