തളിപ്പറമ്പില്‍ പോക്‌സോ കേസിലെ ഇര ജീവനൊടുക്കി

Update: 2022-01-25 13:49 GMT

കണ്ണൂര്‍; കണ്ണൂര്‍ തളിപ്പറമ്പില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. വീട്ടിലെ കിടപ്പുമുറിയില്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇപ്പോള്‍ 19 വയസ്സുള്ള പെണ്‍കുട്ടി മൂന്ന് വര്‍ഷം മുമ്പാണ് പീഡനത്തിന് ഇരയായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി രാഹുല്‍ കൃഷ്ണയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന്റെ ചില ദൃശ്യങ്ങള്‍ കുടുംബത്തിനും അയച്ചുകൊടുത്തു.

സംഭവം നടന്നശേഷം പെണ്‍കുട്ടി കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു.