പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല; വിശദീകരണം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

150 വെന്റിലേറ്ററുകളില്‍ 113 എണ്ണമാണ് തുറന്നു നോക്കിയത്. ഇവയെല്ലാം കേടുവന്നവയായിരുന്നു

Update: 2021-05-25 17:32 GMT

മുംബൈ: പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയില്‍ വിശദീകരണം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കിയ 150 വെന്റിലേറ്ററുകളില്‍ 113 എണ്ണവും പ്രവര്‍ത്തിക്കാത്തവയാണ്. മഹാരാഷ്ട്രയിലെ മറത്വാഡ പ്രദേശത്താണ് വെന്റിലേറ്ററുകള്‍ വിതരണം ചെയ്തത്.

150 വെന്റിലേറ്ററുകളില്‍ 113 എണ്ണമാണ് തുറന്നു നോക്കിയത്. ഇവയെല്ലാം കേടുവന്നവയായിരുന്നു. ഇതോടെ അവശേഷിച്ച 37 എണ്ണം ഇതുവരെ തുറന്നുനോക്കിയിട്ടില്ല. ലഭിച്ച വെന്റിലേറ്ററുകളില്‍ 55 എണ്ണം ഹിംഗോളി, ഒസ്മാന്‍ബാദ്, ബീദ്, പര്‍ഭാനി ജിലകളിലാണ് വിതരണം ചെയ്തത്. 41 വെന്റിലേറ്ററുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കി. ഇവയൊന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ല.

Tags:    

Similar News