ജമ്മു കശ്മീരിലെ വൈഷ്ണവി ക്ഷേത്രം ഞായറാഴ്ച തുറക്കും

Update: 2020-08-15 14:02 GMT

ശ്രീനഗര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജമ്മു കശ്മീരിലെ റെയ്‌സി ജില്ലയിലെ പ്രശസ്തമായ വൈഷ്ണവി ദേവി ക്ഷേത്രം ഞായാറാഴ്ച മുതല്‍ ആരാധനയ്ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് ക്ഷേത്രം അടച്ചത്.

വൈഷ്ണവി ക്ഷേത്രയാത്ര മാര്‍ച്ച് 18നും നിര്‍ത്തിവച്ചു. വൈഷ്ണവി ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രമേശ് കുമാറാണ് ക്ഷേത്ര തുറന്ന വിവരം അറിയിച്ചത്. എന്നാല്‍ ദിനംപ്രതി ക്ഷേത്ര ദര്‍ശനം നടത്താവുന്നവരുടെ എണ്ണം പരിമിതിപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പരമാവധി 2000 പേര്‍ക്ക് ദര്‍ശനം നടത്താം. അതില്‍ 1900 പേര്‍ ജമ്മുവില്‍ നിന്നുള്ളവരും പുറം സംസ്ഥാനങ്ങളില്‍ നിന്ന 100 പേര്‍ക്കും ദര്‍ശനം നടത്താം.

അല്പ ദിവസത്തിനു ശേഷം തീരുമാനം പുനപ്പരിശോധിക്കുമെന്ന് രമേശ് കുമാര്‍ പറഞ്ഞു.

അതേസമയം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തുമാത്രമേ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാവൂ. അതുവഴി കൗണ്ടറുകളില്‍ തിരക്കും കൂട്ടം കൂടലും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിനു മുകളില്‍ പ്രായമുളളവര്‍, മറ്റ് ഗുരുതരമായ അസുഖങ്ങളുളളവര്‍ എന്നിവര്‍ക്ക് പ്രവേശനമുണ്ടാവില്ല.

പാരമ്പര്യമായി ക്ഷേത്ര ദര്‍ശനം നടത്തുന്ന കാത്ര, ഭവാന്‍, ബന്‍ഗാങ്ക, അധ്കുവാരി, സന്‍ജിച്ചാത് വഴി ക്ഷേത്രത്തിലേക്ക് പോകാം. തിരിച്ചുവരുന്നത് ഹിംകോട്ടി, താരാകോട്ടെ മാര്‍ഗ് വഴിയുമാണ്.

ജമ്മുവിന് പുറത്തുനിന്നുള്ളവര്‍ കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

Tags:    

Similar News