ആഗസ്റ്റ് ഒന്നിനകം രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 1.02 ദശലക്ഷമാവുമെന്ന് യുഎസ് ഗവേഷണ ഏജന്‍സി

Update: 2021-05-03 18:15 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇതേ തോതില്‍ പോവുകയും നിയന്ത്രണത്തില്‍ പരാജയപ്പെടുകയുമാണെങ്കില്‍ ആഗസ്റ്റ് ഒന്നാം തിയ്യതിയോടെ രാജ്യത്തെ കൊവിഡ് മരണം 1.02 ദശലക്ഷം പിന്നിടുമെന്ന് യുഎസ് ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഏജന്‍സി. ഏപ്രില്‍ 26 നുശേഷം 6,30,000 മരണങ്ങള്‍ ഉണ്ടാവുമെന്നാണ് ഏജന്‍സിയുടെ കണക്ക്. നേരത്തെ ഇതേ സ്ഥാപനം പ്രവചിച്ചിരുന്നത് 9,60,000 മരണങ്ങളാണ്.

ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണാധീതമായിക്കഴിഞ്ഞുവെന്ന് ബൈഡന്‍ ഭരണകൂടത്തിലെ പ്രമുഖനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ സുല്ലിവന്‍ എബിസി ന്യൂസിനോട് പറഞ്ഞു.

100 ദശലക്ഷം ഡോളറിന്റെ സഹായം യുഎസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ്.

യുഎസ് പൗരന്മാര്‍, ഗ്രീന്‍കാര്‍ഡ് ഉടമകള്‍, വിദ്യാര്‍ത്ഥികള്‍, പ്രഫഷണലുകള്‍, അക്കാദമിക്കുകള്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

കടുത്ത നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലൂടെ കടന്നുപോകുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് യുഎസ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്റെ ഉപദേശം.

Similar News