സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 37 കോടി രൂപ ഇനാം പ്രഖ്യാപിച്ചു

9 വര്‍ഷം ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യുഎസ് ഇനാം പ്രഖ്യാപിച്ചത്.

Update: 2020-11-28 06:18 GMT

വാഷിങ്ടണ്‍: മുംബൈ ആക്രമണം ഉള്‍പ്പടെ പല സായുധാക്രമണങ്ങളുടെയും സൂത്രധാരനായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 5 ദശലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ചു. മുംബൈ ആക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011ല്‍ കേസെടുത്തിട്ടുണ്ട്. 2011 ഏപ്രില്‍ 22ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എഫ്ബിഐയുടെ പിടികിട്ടാനുള്ള കൊടുംകുറ്റവാളികളുടെ പട്ടികയിലാണ് സാജിദ് മിര്‍. 9 വര്‍ഷം ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യുഎസ് ഇനാം പ്രഖ്യാപിച്ചത്.


സാജിദ് മിറിനെ ഏതെങ്കിലും രാജ്യത്ത് അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്യുന്നു' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.2019 ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.




Tags:    

Similar News