റഷ്യന്‍ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി

Update: 2022-03-22 14:06 GMT

കിവ്; റഷ്യയുടെ അധീനതയിലുള്ള ഡനിട്‌സ്‌കില്‍നിന്നും ലുഹാന്‍സ്‌കില്‍നിന്നും 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി റിപോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുട്ടികളെ റഷ്യയിലേക്ക് കടത്തി. 

കുട്ടികളെ സഹായിക്കുകയല്ലെന്നും തട്ടിക്കൊണ്ടുപോകലാണ് നടന്നതെന്നും യുഎസ് എംബസി ട്വീറ്റ് ചെയ്തു.

യുക്രെയ്‌ന്റെ ഡൊന്‍ബാസ് പ്രദേശത്ത് റഷ്യ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്‌നിലെ കുട്ടികളെ ലക്ഷ്യമിടുന്നതായി യുക്രെയ്ന്‍ നേരത്തെയും ആരോപിച്ചിരുന്നു.

നിരവധി കുട്ടികളെ പാര്‍പ്പിച്ചിട്ടുള്ള മരിയുപോളിലെ തിയ്യറ്ററില്‍ റഷ്യ ബോംബ് വര്‍ഷിച്ചതായി നേരത്തെ വാര്‍ത്ത പരന്നിരുന്നു.