അമേരിക്ക സൗദിക്ക് മൂവായിരം ഗൈഡഡ് ബോംബുകള്‍ വില്‍പ്പന നടത്തും

Update: 2020-12-30 13:02 GMT

റിയാദ്: 'ജി.ബി.യു39' ഇനത്തില്‍ പെട്ട മൂവായിരം ഗൈഡഡ് ബോംബുകള്‍ സൗദി അറേബ്യക്ക് വില്‍പന നടത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ സമ്മതിച്ചു. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് നിര്‍മിക്കുന്ന മൂവായിരം 'ജി.ബി.യു39' സമോള്‍ ഡയാമീറ്റര്‍ ബോംബുകളും ഇവ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും സപ്പോര്‍ട്ട് ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്‌സും ടെക്‌നിക്കല്‍ സപ്പോര്‍ട്ടുമാണ് നല്‍കുന്നത്. ലക്ഷ്യങ്ങളില്‍ കൃത്യതയോടെ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് 'ജി.ബി.യു39' ബോംബുകള്‍. 29 കോടി ഡോളറിന്റേതാണ് ഇടപാട്.




Tags:    

Similar News