അമേരിക്ക പാഴാക്കിയത് 15.1 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍

Update: 2021-09-02 04:16 GMT

വാഷിങ്ടണ്‍: ലോകമാസകലം  കൊവിഡ് വാക്‌സിന്‍ ക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അമേരിക്ക 15.1 ദശലക്ഷം ഡോസ് വാക്‌സിന്‍ പാഴാക്കിയെന്ന് എന്‍ബിസി റിപോര്‍ട്ട് ചെയ്തു. 

ദേശീയ തലത്തിലെ നാല് ഫാര്‍മസി ശ്യംഖല ഒരു ദശലക്ഷം വീതമാണ് പാഴാക്കിയത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആണ് വിവരങ്ങള്‍ പറത്തുവിട്ടത്. വാള്‍ഗ്രീന്‍ ഫാര്‍മസിയാണ് ഏറ്റവും കൂടുതല്‍ പാഴാക്കിയത്, 2.6 ദശലക്ഷം ഡോസ്. സിവിഎസ് 2.3 ദശലക്ഷം, വാള്‍മാര്‍ട്ട് 1.6 ദശലക്ഷം, റൈറ്റ് എയ്ഡി 1.1 ദശലക്ഷം എന്നിങ്ങനെയാണ് പാഴാക്കിയതിന്റെ കണക്ക്.

കമ്പനികളും വിവിധ സംസ്ഥാനങ്ങളും സ്വമേധയായാണ് പാഴായ ഡോസുകളുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയേറെ പാഴായിപ്പോയതെന്നതിന് കാരണം കാണിച്ചിട്ടില്ല.

പല വികസിത രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങളില്‍ ഇപ്പോഴും വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞിട്ടില്ല.

വാക്‌സിന്‍ വാങ്ങുന്നതിനുള്ള പണം കണ്ടത്താന്‍ കഴിയാത്ത രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്.

ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്ന സമയം അല്‍പ്പം തള്ളി ദരിദ്രരാജ്യങ്ങള്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ഏതാനും ദിവസം മുമ്പ് ലോകാരോഗ്യസംഘടന അഭ്യര്‍ത്ഥിച്ചിരുന്നു.

ആഗോള തലത്തില്‍ 500 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ 75 ശതമാനവും 10 രാജ്യങ്ങളാണ് ഉപയോഗിച്ചത്. 

Tags:    

Similar News