താലിബാന്‍ ഭരണം പിടിച്ചശേഷം അമേരിക്ക ഒഴിപ്പിച്ചത് 24,000 അഫ്ഗാന്‍കാരെ

Update: 2021-09-02 10:43 GMT

വാഷിങ്ടണ്‍: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം അമേരിക്ക ഒഴിപ്പിച്ചത് 24,000 അഫ്ഗാന്‍കാരെയെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്.

ആഗസ്ത് 17 മുതല്‍ ആഗസ്ത് 31 അര്‍ധരാത്രി വരെയുള്ള സമയത്ത് 31,107 പേരെയാണ് ഒഴിപ്പിച്ചത്. അതില്‍ 14 ശതമാനം അമേരിക്കന്‍ പൗരന്മാരാണ്, 4,446 പേര്‍. 9 ശതമാനം വരുന്ന 2,758 പേര്‍ സ്ഥിരതാമസക്കാരാണ്. 77 ശതമാനം വരുന്ന 23,876 പേര്‍ അഫ്ഗാന്‍കാരാണ്- അദ്ദേഹം പറഞ്ഞു.

ആകെ 1,24,000 പേരെയാണ് അഫ്ഗാനില്‍ നിന്ന് യുഎസ്സിലെത്തിച്ചത്. ആഗസ്ത് 31നുള്ളില്‍ ഒഴിഞ്ഞുപോകാനായിരുന്നു താലിബാനുമായുണ്ടാക്കിയ കരാര്‍.

ആഗസ്ത് 31നകം 50,000 മുതല്‍ 65,000 പേരെ ഒഴിപ്പിക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞിരുന്നത്.

യുഎസ്സുമായി സഹകരിച്ചിരുന്ന അഫ്ഗാന്‍ പൗരന്മാരെയാണ് അമേരിക്ക യുഎസ്സിലേക്ക് കടത്തിയത്. അതിനുവേണ്ടി സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ വിസ എന്ന പേരില്‍ ഒരു വിസയും പ്രഖ്യാപിച്ചു. വ്യക്തികള്‍ക്കുമാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും വിസ അനുവദിച്ചിരുന്നു. വിവിധ തരം ഏജന്റുമാര്‍, ദ്വഭാഷികള്‍, കരാറുകാര്‍ എന്നിവര്‍ക്കും വിസ അനുവദിച്ചു.

എത്രപേരെയാണ് യുഎസ്സിലെത്തിച്ചതെന്ന് വിവരം ആദ്യം പുറത്തുവിട്ടിരുന്നില്ല. 

Tags:    

Similar News