അമേരിക്ക ഞായറാഴ്ച മാത്രം 1,700 പേരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചു

Update: 2021-08-23 09:14 GMT

വാഷിങ്ടണ്‍: അമേരിക്ക ഞായറാഴ്ച മാത്രം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 1,700 പേരേ ഒഴിപ്പിച്ചു. അതിനും പുറമെ 36 വിമാനങ്ങളിലായി 3,400 പേരെയും സഖ്യസേനയുടെ മറ്റ് വിമാനങ്ങളിലായി ഒഴിപ്പിച്ചിട്ടുണ്ട്.

കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ ഭടന്മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കായാണ് സൈനികരെ വിമാനത്താവളത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നാണ് യുഎസ്സിന്റെ വിശദീകരണം. ഇതുവരെ യുഎസ് സ്വന്തം വിമാനത്തിലും സഖ്യകക്ഷികളുടെ വിമാനത്തിലുമായി 30,300 പേരെ ഒഴിപ്പിച്ചു.

ജൂലൈക്ക് ശേഷം 35,500 പേരെയാണ് ഒഴിപ്പിച്ചത്.

കാബൂള്‍ വിമാനത്താവളത്തില്‍ മാത്രം ആയിരത്തോളം യുഎസ് സൈനികരെ നിര്‍ത്തിയിട്ടുണ്ട്.

അതേസമയം അമേരിക്കക്കാരായ 15,000 പേരും 60,000ത്തോളം മററ് രാജ്യക്കാരും അഫാഗാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ ബാക്കിയുണ്ട്.