പതിനൊന്ന് ഹോക്കി ടീം അംഗങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ 11 ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങളെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം, നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വെങ്കല മെഡല്‍ നേടിയ ടീമിലെ 11 പേരെയും അഭിന്ദിക്കുന്നതിനു പുറെ ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം മന്ത്രാലയത്തിന്റെ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡില്‍ ജീവനക്കാരായ ടീം അംഗങ്ങളെയാണ് മന്ത്രി അഭിനന്ദിച്ചത്.
പരിപരാടിയില്‍ പെട്രോളിയം മന്ത്രിക്കു പുറമെ തൊഴില്‍ മന്ത്രിയും പെട്രോളിയം സഹമന്ത്രിയുമായ രാമേശ്വര്‍ തെലിയും സന്നിഹിതനായിരുന്നു.
ഇന്ത്യക്ക് നഷ്ടപ്പെട്ടുപോയ പ്രശസ്തി ഹോക്കി തിരികെക്കൊണ്ടുവന്നുവെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് ഹോക്കിയില്‍ ഒരു മെഡല്‍ ലഭിക്കുന്നത്.
മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 11 പേര്‍ക്ക് പതിനഞ്ച് ലക്ഷം രൂപയാണ് മന്ത്രി പ്രഖ്യാപിച്ചത്. വെങ്കലും ലഭിച്ച ടീമില്‍ 18 അംഗങ്ങളാണ് ഉള്ളത്.
ടീമിലെ അംഗങ്ങള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു.
ഇന്ത്യക്ക് അഭിമാനം കൊണ്ടുവന്ന സംഘത്തില്‍ പെട്രോളിയം മന്ത്രാലയത്തിനും പങ്കുണ്ട് എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള 22 കളിക്കാരാണ് ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുത്തത്.
