വിദേശകാര്യ ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നത് 1,40,050 കേസുകളെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Update: 2021-03-23 09:18 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിദേശകാര്യ ട്രിബ്യൂണലില്‍ തീരുമാനമാവാതെ കെട്ടിക്കിടക്കുന്നത് 1,40,050 കേസുകളെന്ന് വിദേശകാര്യ സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍. ഡിസംബര്‍ 31, 2020 വരെയുള്ള കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. നിലവില്‍ അസമില്‍ മാത്രമാണ് വിദേശകാര്യ ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്.

ബിജെപി എം പി പി സി മോഹന്റെ എഴുതിത്തയ്യാറാക്കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ട്രിബ്യൂണലിനുമുന്നിലെത്തിയ കേസിന്റെ വിവരങ്ങള്‍ മന്ത്രി അറിയിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,36,064 കേസുകളില്‍ വിദേശകാര്യ ട്രിബ്യൂണല്‍ തീര്‍പ്പുകല്‍പ്പിച്ചു. അതില്‍ 11,873 കേസുകള്‍ തീര്‍പ്പാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേസുകളാണ് ട്രിബ്യൂണല്‍ പ്രധാനമായും പരിഗണിക്കുന്നത്.

Tags:    

Similar News