ഏക സിവില്‍കോഡ്; ബില്‍ ഇന്ന് പാര്‍ലമെന്റില്‍

വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍, ധനവിനിയോഗ ബില്‍ എന്നിവ ലോക്‌സഭയിലും വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ രാജ്യ സഭയിലും ഇന്ന് പരിഗണിക്കും

Update: 2021-12-17 04:39 GMT

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച സ്വകാര്യ ബില്‍ ഇന്നത്തെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി അംഗമായ കിരോരി ലാല്‍ മീണയ്ക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി.

വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍, ധനവിനിയോഗബില്‍ എന്നിവ ലോക്‌സഭയിലും വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ രാജ്യ സഭയിലും ഇന്ന് പരിഗണിക്കും. വിലക്കയറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് ഭരണകക്ഷി താല്‍പര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, ലഖിംപൂര്‍ കര്‍ഷകകൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റില്‍ ഇന്നും തുടരും.

Tags:    

Similar News