ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
ചൊവ്വാഴ്ച വൈകീട്ട് മൂഴിക്കല്‍ പാലത്തിനുസമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവറ്റ കേലാട്ട് അന്‍സാര്‍ (49) ആണ് മരിച്ചത്.
വെള്ളിമാട് കുന്ന്: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂഴിക്കല്‍ പാലത്തിനുസമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവറ്റ കേലാട്ട് അന്‍സാര്‍ (49) ആണ് മരിച്ചത്.
മൂഴിക്കലിലെ ഐവറി ഡോര്‍സ് ആന്‍ഡ് ലോക്ക്‌സ് കടയുടമയാണ് അന്‍സാര്‍. കടയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകവെ മൂഴിക്കല്‍പാലത്തിനു സമീപത്തുനിന്ന് വശം തിരിയാന്‍ ശ്രമിക്കവെ പിന്നില്‍ നിന്ന് അമിതവേഗതയിലെത്തിയ കാര്‍ അന്‍സാറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ബൈക്കില്‍ നിന്നും തെറിച്ചുപൊങ്ങി ഇടിച്ച കാറിനു മുകളില്‍ തന്നെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അന്‍സാര്‍ വ്യാഴാഴച രാവിലെയാണ് മരിച്ചത്. പിതാവ് പരേതനായ കേലാട്ട് മോയിന്‍ കുട്ടി, മാതാവ്: സുബെദ. ഭാര്യ: റസ്മിയ (ചെറുകുളം). മക്കള്‍: ഫിസ, ലെഫ്‌ലിന്‍. സഹോദരങ്ങള്‍: ഹാഷിം, ഷെഫീര്‍ (ഇരുവരും ബിസിനസ്).