എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചു

പഞ്ചായത്തിലെ ഗ്രൂപ്പ് ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്ന് ജീവനക്കാരന്‍ പറയുന്നു.

Update: 2021-06-03 15:33 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചു. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ബുല്‍ദാന ജില്ലയിലെ മാരോഡ് ഗ്രാമത്തില്‍ കൊവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലാണ് എട്ടുവയസ്സുകാരനെ ശുചീകരണ ജോലിക്കായി നിയോഗിച്ചത്. ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനാണ് കുട്ടിയെ ഈ ജോലി ഏല്‍പ്പിച്ചത്. പഞ്ചായത്തിലെ ഗ്രൂപ്പ് ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്ന് ജീവനക്കാരന്‍ പറയുന്നു. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി അന്വേഷണസമിതിയും രൂപവത്കരിച്ചു. മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: