ബംഗളൂരു: കര്‍ണ്ണാടകയിലെ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ് പരിധിയിലെ കുണ്ടകെരെ ജനവാസ കേന്ദ്രത്തിലിറങ്ങി ദിവസങ്ങളയായി ജനങ്ങളെ ഭീതിയിലാക്കിയാ കടുവയെ കര്‍ണ്ണാടക വനംവകുപ്പ് പിടികൂടി. മയക്ക് വെടിവെച്ചാണ് പിടികൂടിയത്. 20 ദിവസത്തിലധികമായി ജനവാസകേന്ദ്രത്തിലിറങ്ങി 20 ലധികം കന്നുകാലികളെയാണ് കടുവ കൊന്നുതിന്നത്. രണ്ട് ആഴ്ച്ചയോളം കടുവയെ പിടികൂടുന്നതിന് കൂട് സ്ഥപിച്ച് കത്തിരുന്നെങ്കിലും കടുവ കെണിയില്‍ അകപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ക്യാമറകള്‍ സ്ഥപിച്ച് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ച് ബന്ദിപ്പുരില്‍ നിന്നും എത്തിച്ച കുങ്കിയാനകളുടെ പുറത്ത് സഞ്ചാരിച്ച് വനത്തിന് പുറത്തുവെച്ചാണ് മയക്ക് വെടിവെച്ചത്. വെടി കൊണ്ട് മയങ്ങിയ കടുവയെ മിനുറ്റുകള്‍ കൊണ്ട് വണ്ടിയില്‍ വനത്തിലെത്തിച്ച കൂട്ടിലേക്ക് മാറ്റി.
രണ്ട് ദിവസമായി ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്വ് ഫില്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ 50 പേര് അടങ്ങുന്ന സംഘമാണ് കടുവയെ സഹസികമായി പിടിക്കൂടിയത്. കടുവയുടെ മുന്‍കാലിന് ചെറിയ പരിക്ക് ഉണ്ട്. ചികല്‍യ്ക്ക് ശേഷം കടുവയെ കാട്ടില്‍ തുറന്ന് വിടണമോ മൃഗശാലയില്‍ സുരക്ഷിക്കണമോ എന്ന കാര്യത്തില്‍ പിന്നിട് തിരുമാനമെടുക്കും. ഒരു മാസമായി ബന്ദിപ്പുര്‍, കുണ്ടകെരെ, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭീതി പരത്തിയ കടുവ പിടിയിലായതതോടെ ജനങ്ങളുടെ ഭീതിയും അശങ്കയും ഒഴിവായിരിക്കുകയാണ്.