ത്രിതല പഞ്ചായത്ത് സംവിധാനം വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

Update: 2021-08-18 10:59 GMT

കൊല്ലം: ത്രിതല പഞ്ചായത്ത് സംവിധാനം ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനകീയാസൂത്രണ പ്രസ്ഥാനം വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന പദ്ധതികളുടെ രൂപത്തിലാണ് തുടര്‍ച്ചയെന്ന് മന്ത്രി വ്യക്തമാക്കി.

മാതൃകാ കര്‍ഷകരെ മന്ത്രി ആദരിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. 1996 മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളില്‍ അംഗമായിരുന്നവരെ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ആദരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി. സുദേശന്‍, കില ഫാക്കല്‍റ്റി ജമാല്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. രാജീവ്, നെടുമ്പന ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. നാസറുദ്ദീന്‍, റിട്ട. അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ. ഷൗക്കത്തലി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലെ മുന്‍ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News