ഐഎന്‍എല്ലിലെ മൂന്നാം വിഭാഗം 'സേവ് ഐഎന്‍എല്‍ ഫോറം' രൂപീകരിച്ചു

കഴിഞ്ഞ ദിവസം ഉദുമയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ രഹസ്യമായി മെമ്പര്‍ഷിപ് ക്യാംപയിന്‍ നടത്തിയതിനെയാണ് എതിര്‍ത്തതെന്ന് സേവ് ഐഎന്‍എല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

Update: 2021-08-19 15:03 GMT

കാസര്‍കോട്: സംസ്ഥാന തലത്തില്‍ ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് വഹാബ് , ഖാസിം പക്ഷങ്ങളെ അംഗീകരിക്കാത്ത വിഭാഗം സേവ് ഐഎന്‍എല്‍ ഫോറത്തിന് രൂപം നല്‍കി. ഇരു വിഭാഗവും യോജിച്ച് യഥാര്‍ഥ ഐഎന്‍എല്ലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ മാത്രം അവരുമായി സഹകരിക്കുമെന്നും ഇല്ലെങ്കില്‍ സേവ് ഐഎന്‍എല്ലുമായി പ്രവര്‍ത്തിക്കുമെന്നും ഐഎന്‍എല്‍, എന്‍വൈ എല്‍ ഭാരവഹികള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം ഉദുമയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ രഹസ്യമായി മെമ്പര്‍ഷിപ് ക്യാംപയിന്‍ നടത്തിയതിനെയാണ് എതിര്‍ത്തതെന്ന് സേവ് ഐഎന്‍എല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ കൗണ്‍സില്‍ പോലും വിളിച്ചു ചേര്‍ക്കാതെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പര്‍ഷിപ് ക്യാംപയിനുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് തോല്‍വിയും ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും പര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.


സുലൈമാന്‍ സേട്ടിന്റെ ആദര്‍ശങ്ങളെ മുറുകെ പിടിച്ച് എല്‍ഡിഎഫ് പക്ഷത്ത് തന്നെ നില്‍ക്കും. അണികളില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ അവകാശപ്പെട്ടു. സംസ്ഥാന തലത്തില്‍ കാന്തപുരത്തിന്റെ മകന്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച്ച പുര്‍ത്തിയാകുന്നതിന് പോലും കാത്തുനില്‍ക്കാതെ ജനധിപത്യ വിരുദ്ധമായ രീതിയിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലറും മുന്‍ ഐഎംസിസി ഷാര്‍ജ പ്രസിഡന്റുമായ എം എ കുഞ്ഞബ്ദുല്ല, ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലര്‍ എം കെ ഹാജി, ജില്ലാ സെക്രടറിയും സംസ്ഥാന കൗണ്‍സിലറുമായ ഇഖ്ബാല്‍ മാളിക, സംസ്ഥാന കൗണ്‍സിലര്‍ എ കെ കമ്പാര്‍, ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായ റിയാസ് അമലടുക്ക, ജില്ലാ സെക്രട്ടറി ആമിര്‍ കോടി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി എം എ റഹ്മാന്‍ തുരുത്തി, ജനറല്‍ സെക്രടറി സാലിം ബേക്കല്‍, ഐഎന്‍എല്‍ ജില്ലാ വര്‍കിംഗ് കമിറ്റി അംഗം മമ്മു കോട്ടപ്പുറം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ മുസ്തഫ ഒമ്പള, എന്‍വൈഎല്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈ, എന്‍വൈഎല്‍ ജില്ലാ വൈസ് പ്രസിഡന്റ് അന്‍വര്‍ മങ്ങാടന്‍, സിദ്ദീഖ് ചെങ്കള, ഐഎന്‍എല്‍ പള്ളിക്കര പഞ്ചായത്ത് ട്രഷറര്‍ എം യു ഹംസ, ഐഎന്‍എല്‍ ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രടറി ശാഫി സന്തോഷ്‌നഗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Tags:    

Similar News