'വോട്ടര്‍ അധികാര്‍ യാത്ര'യുടെ മൂന്നാം ദിനത്തിന് ബിഹാറിലെ ഗയയില്‍ തുടക്കം

Update: 2025-08-19 07:17 GMT

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുടെ മൂന്നാം ദിനത്തിന് ബിഹാറിലെ ഗയയില്‍ തുടങ്ങി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ട് മോഷണത്തിനെതിരേയും നടത്തുന്ന പ്രതിപക്ഷത്തിന്റെ യാത്ര 16 ദിവസം നീണ്ടുനില്‍ക്കും. ' വോട്ടര്‍ അധികാര്‍ യാത്ര ' ഞായറാഴ്ച സസാറാമില്‍ നിന്നാണ് ആരംഭിച്ചത്. 16 ദിവസത്തിനുള്ളില്‍ 20 ലധികം ജില്ലകളിലൂടെ 1,300 കിലോമീറ്ററിലധികം സഞ്ചരിച്ച ശേഷം റാലി സെപ്റ്റംബര്‍ 1 ന് പട്‌നയില്‍ സമാപിക്കും.

അതേസമയം, വോട്ട് മോഷണ ആരോപണത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയോ ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, താനോ ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവോ ബിഹാറോ അത്തരമൊരു ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Tags: