താപനില ഉയരുന്നു; നഗരത്തില്‍ പക്ഷികള്‍ക്ക് വെള്ളപ്പാത്രങ്ങള്‍ സജ്ജീകരിച്ച് കലാബുര്‍ഗി കോര്‍പറേഷന്‍

Update: 2021-03-30 06:43 GMT

കലാബുര്‍ഗി: നഗരത്തില്‍ താപനില ഉയര്‍ന്നതോടെ കലാബുര്‍ഗി സിറ്റി കോര്‍പറേഷന്‍ നഗരത്തില്‍ പലയിടങ്ങളിലായി പക്ഷികള്‍ക്കുവേണ്ടി വെള്ളപ്പാത്രങ്ങള്‍ സജ്ജീകരിച്ചു. പക്ഷികള്‍ വെള്ളം കുടിച്ചിരുന്ന സ്ഥലങ്ങള്‍ വറ്റിവരണ്ട റിപോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വെള്ളപ്പാത്രങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് കലാബുര്‍ഗി സിറ്റി കോര്‍പറേഷന്‍ കമ്മീഷണര്‍ സ്‌നേഹാല്‍ ലോഖാന്‍ഡെ പറഞ്ഞു. പക്ഷികള്‍ അടിക്കടി എത്തുന്ന പ്രദേശങ്ങള്‍ നിരീക്ഷിച്ചാണ് വെള്ളപ്പാത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.

മനുഷ്യരുടെ ജലക്ഷാമത്തിന് പരിഹാരമായി കോര്‍പറേഷന്‍ ബസ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നഗരത്തില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും സൗജന്യ ജലവിതരണം നടത്താന്‍ പദ്ധതിയിടുന്നുണ്ട്.

താപനില ഉയരുന്നത് ജനങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഭീഷണിയായ സാഹചര്യത്തിലാണ് നടപടി.

Tags: