കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ അമേരിക്ക സ്വന്തം വസ്തുക്കള്‍ നശിപ്പിക്കാന്‍ ചെയ്യുന്നത്; പ്രദേശവാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് താലിബാന്‍

Update: 2021-08-27 17:14 GMT

കാബൂള്‍: കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ അമേരിക്ക അവരുടെ സ്വന്തം വസ്തുക്കള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്ന് താലിബാന്‍. പ്രദേശവാസികള്‍ അതില്‍ ഭയപ്പെടേണ്ടതില്ലെന്നും താലിബാന്‍ വക്താവ് സബിഉല്ല മുജാഹിദ് വ്യക്തമാക്കി.

'വൈകുന്നേരം നിരവധി സ്‌ഫോടന ശബ്ദങ്ങളാണ് കേട്ടത്. കാബൂള്‍ വിമാനത്താവളത്തിന് ഉള്ളില്‍ നടന്ന സ്‌ഫോടനങ്ങള്‍ അമേരിക്ക അവരുടെ സാധനങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണ്. കാബൂള്‍ നിവാസികള്‍ അതില്‍ ഭയപ്പെടേണ്ട ആവശ്യമില്ല'. താലിബാന്‍ വക്താവ് സബിഉല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

അതേസമയം, കബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അമേരിക്കയും താലിബാനും ആരോപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Tags:    

Similar News