ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി

Update: 2021-09-14 08:45 GMT

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തിഞ്ഞെടുപ്പ്് സ്‌റ്റേ ചെയ്യില്ല. ഒക്ടോബര്‍ 14 ന് നടക്കുന്ന തിരെഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരമാധ്യക്ഷ തിരഞ്ഞെടുപ്പിനെതിരെ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.തിരഞ്ഞെടുപ്പ് നടപടികള്‍ സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിക്ക് എതിരാണെങ്കില്‍ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ ആരാധനയ്ക്കുള്ള ഇടമാണ്. എന്നാല്‍ ആരോധനാലയങ്ങളുടെ ഭരണം പിടിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വിദേശ പൗരന്മാരെയോ വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നും മായിരുന്നു യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


Tags: