പാര്‍ലമെന്റ് കാന്റീനില്‍ സബ്‌സിഡി അവസാനിപ്പിക്കുന്നു

Update: 2021-01-19 14:45 GMT

ന്യൂഡല്‍ഹി: ഇനി മുതല്‍ പാല്‍ലമെന്റ് കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ എംപിമാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. ഇതുവരെ എംപിമാര്‍ക്ക് നല്‍കി വരുന്ന ഭക്ഷണ സബ്‌സിഡ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

സബ്‌സിഡിയുമായി ബന്ധപ്പെട്ട് വരാവുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് സൂചന നല്‍കിയില്ലെങ്കിലും അത് ഏകദേശം 8 കോടി രൂപ വരുമെന്ന് ലോക്‌സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ജനുവരി 29 മുതല്‍ പാര്‍ലമെന്റ് കാന്റീന്‍, റെയില്‍വേയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഐടിഡിസിയെ ഏര്‍പ്പിക്കാനാണ് ആലോചന.

ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ അംഗങ്ങളോടും കൊവിഡ് പരിശോധന നടത്താന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യസഭ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ലോക്‌സഭ വൈകീട്ട് നാല് മുതല്‍ എട്ട് വരെയും ചേരും. ചോദ്യോത്തര വേള ഒരു മണിക്കൂറായി ചുരുക്കിയിട്ടുണ്ട്.

Tags:    

Similar News