പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2021-02-19 14:12 GMT

ചാലിയം: കൂട്ടുകാരൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെ പി റാഷിദാണ് മരിച്ചത്. കൂട്ടുകാരൊത്ത് കടലുണ്ടിക്കടവ് അഴിമുഖത്ത് കുളിക്കുന്നതിനിടെ ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മല്‍സ്യത്തൊഴിലാളികളും പ്രദേശവാസികളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് റാഷിദിനെ കണ്ടെടുത്തത്. ഉടന്‍ കോയാസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിയപ്പാടം മൈത്രി ബസ് സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന കെ പി സി കോയമോന്‍ ഹൈറുന്നിസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സെഹീര്‍, മിസ്ഹബ്




Tags:    

Similar News