തിരുവനന്തപുരം: സംസ്ഥാനത്ത് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ റേഷന്‍ കാര്‍ഡ്) വരുന്നു.
ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.
പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇറേഷന്‍കാര്‍ഡ് ഇആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ റേഷന്‍ കാര്‍ഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.
ഇറേഷന്‍ കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇട്രഷറി സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.