സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 3,01,00,716 ഡോസ് വാക്‌സിന്‍

Update: 2021-09-08 08:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വാകസിനേഷന്‍ മൂന്നു കോടി ഡോസ് കടന്നു. കഴിഞ്ഞ ദിവസം വരെ 3,01,00,716 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. കേരളത്തിന്റെ വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. ഇന്ത്യയിലെ വാക്‌സിനേഷന്‍ ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591). 

വാക്‌സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിട്ടു. എന്നാല്‍ 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയതോടെ ഇപ്പോള്‍ വാക്‌സിനേഷന്‍ കാര്യമായി നടന്നു വരികയാണ്. കോവിഷീല്‍ഡ്/ കോവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കണം.

അതേസമയം നിപയുടെ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.