ഇതര സംസ്ഥാനങ്ങളില്‍ വച്ചുള്ള കൊവിഡ് മരണങ്ങളിലും ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Update: 2022-01-15 01:20 GMT

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുവച്ച് കൊവിഡ് ബാധിച്ച് മരിച്ചാലും ബന്ധുക്കള്‍ക്ക് കൊവിഡ് ആനുകൂല്യം ലഭിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കൊവിഡ് മരണങ്ങളുടെ പേരില്‍ നല്‍കുന്ന ആനുകൂല്യവിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച ഒന്നായിരുന്നു ഇത്. ദുരന്തനിവാരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ 50,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. മരണം തെളിയിക്കാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കാസര്‍കോഡ് ജില്ലയില്‍ നിരവധി പേര്‍ മംഗലാപുരം ആശുപത്രികളില്‍ വച്ച് മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കള്‍ക്ക് ധസഹായവിതരണം നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോള്‍ വ്യക്തത വരുത്തി ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News