സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു

Update: 2021-07-14 07:14 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് തലങ്ങളിലുള്ള കായിക താരങ്ങളുടെ ജില്ലാതല തെരഞ്ഞെടുപ്പ് പെരിയ ജവാഹര്‍ നവോദയ സ്‌റ്റേഡിയത്തില്‍ ജൂലൈ 16ന് രാവിലെ എട്ടിന് നടക്കും. അത്‌ലറ്റിക്, ഫുട്‌ബോള്‍, വോളിബോള്‍ ഇനങ്ങളിലാണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കുന്ന കായിക താരങ്ങള്‍ 24 മണിക്കൂറിനുള്ളിലുള്ള കൊവിഡ് ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 

അത്‌ലറ്റിക്, ഫുട്‌ബോള്‍, വോളിബോള്‍ ഇനങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പ്രവേശന കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ സോണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. 14 വയസില്‍ താഴെയുള്ളവര്‍ക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഏതു ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രഥമാധ്യാപകന്‍/പ്രിന്‍സിപ്പല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, അതത് കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. വോളിബാള്‍ സ്‌കൂള്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞത് 170 സെന്റീമീറ്ററും പെണ്‍കുട്ടികള്‍ക്ക് 163 സെന്റീമീറ്ററും ഉയരവും ഉണ്ടായിരിക്കണം. പ്ലസ് വണ്‍, കോളേജ് തലത്തില്‍ വോളിബാളിനു ആണ്‍കുട്ടികള്‍ക്ക് 185 സെന്റീമീറ്ററും പെണ്‍കുട്ടികള്‍ക്കു 170 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഫോണ്‍: 9946049004, 9847380147.