തെക്കു പടിഞ്ഞാറൻ കാലവർഷം 31 ന് കേരളത്തിലെത്തും

Update: 2021-05-14 19:05 GMT

തിരുവനന്തപുരം: 2021 ലെ തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31 നു കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. മോഡൽ അനുമാനങ്ങളിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട് .

കാലവര്‍ഷം എത്തുന്നതിനുമുമ്പ് കേരളത്തില്‍ മഴ തുടങ്ങിയിട്ടുണ്ട്. അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിന്യൂനമര്‍ദമായ സാഹചര്യത്തിലാണ് കേരളത്തില്‍ മഴ ശക്തമായത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം ഈ ലിങ്കിൽ ലഭ്യമാണ്.

https://mausam.imd.gov.in/Forecast/marquee_data/PRESS RELEASE_MOK 2021.pdf