സോഷ്യല്‍ ഫോറം തുണയായി, പശ്ചിമ ബംഗാള്‍ സ്വദേശി നാടണഞ്ഞു

Update: 2021-01-19 12:42 GMT

അബഹ: കൊറോണ മഹാമാരിയെ തുടര്‍ന്ന് തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തില്‍ അകപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി. മുര്‍ഷിദാബാദ് സ്വദേശി അബു സാഹിദ് ആണ് സോഷ്യല്‍ ഫോറം അബഹ വെല്‍ഫെയര്‍ വിഭാഗം ഇന്‍ചാര്‍ജ് അബ്ദുറഹ്മാന്‍ പയ്യനങ്ങാടിയുടെ നിയമസഹായത്തിലൂടെ നാട്ടിലേക്ക് തിരിച്ചത്.

ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് അബഹ ഹൈ മുദഫീനില്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് രോഗം വ്യാപകമായതോടെ ഹോട്ടല്‍ അടച്ചിടുകയായിരുന്നു. എട്ടു മാസത്തോളം ജോലിയോ ശമ്പളമോ ലഭിക്കാതെ നിത്യച്ചെലവിന് പോലും വകയില്ലാതെ അലയുന്നതിനിടയില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അബ്ദുറഹ്മാന്‍ പയ്യനങ്ങാടിയുടെ അബഹ ലേബര്‍ കോടതിയിലെ നിരന്തര ഇടപെടലിലൂടെ തര്‍ഹീല്‍ വഴി എക്‌സിറ്റ് കരസ്ഥമാക്കി കഴിഞ്ഞദിവസം ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ നാട്ടിലേക്കു തിരിച്ചു.

Tags: