സിംഗപ്പൂര്‍ വകഭേദം ഇന്ത്യയുടെ മൂന്നാം തരംഗത്തിന് കാരണമായേക്കും; ബാധിക്കുന്നത് കുട്ടികളെയെന്ന് കെജ്രിവാള്‍

Update: 2021-05-18 10:44 GMT

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ നിന്നുള്ള പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് പ്രസരത്തിന് കാരണമായേക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

പുതിയ വകഭേദം രാജ്യത്തെ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂരുമായുള്ള വ്യോമബന്ധം പെട്ടെന്ന് റദ്ദാക്കി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

'സിംഗപ്പൂരിലെ കൊറോണയുടെ പുതിയ വകഭേദം കുട്ടികള്‍ക്ക് അങ്ങേയറ്റം അപകടകരമാണെന്ന് പറയപ്പെടുന്നു, ഇന്ത്യയില്‍ ഇത് ഒരു മൂന്നാം തരംഗമായി വരാം. സിംഗപ്പൂരുമായുള്ള വിമാന സര്‍വീസുകള്‍ ഉടനടി റദ്ദാക്കാനും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും പ്രധാനമന്തരിയോട് ആവശ്യപ്പെടുന്നു'' - കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി.

നേരത്തെ 28,000 പേര്‍ക്ക് പ്രതിദിനം കൊവിഡ് ബാധിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്നലെ 5,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Tags:    

Similar News