സിഫ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ആദ്യ പരിപാടി സ്ഥാപക നേതാക്കളുടെ സമരണയില്‍ 'സിഫിന്റെ കാല്‍ നൂറ്റാണ്ട്, സ്ഥാപകര്‍, നാള്‍വഴികള്‍' വെള്ളിയാഴ്ച ജിദ്ദ സഫീറോ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ (സിഫ്) രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ജിദ്ദയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ആദ്യ പരിപാടി സ്ഥാപക നേതാക്കളുടെ സമരണയില്‍ 'സിഫിന്റെ കാല്‍ നൂറ്റാണ്ട്, സ്ഥാപകര്‍, നാള്‍വഴികള്‍' വെള്ളിയാഴ്ച ജിദ്ദ സഫീറോ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
സിഫ് പ്രസിഡന്റ് ബേബി നീലമ്പ്ര, മുന്‍ പ്രസിഡന്റ് കെ പി എ സലാം, വി പി മുഹമ്മദലി,സിഫിന്റെ നിലവിലെ ചീഫ് അഡൈ്വസറും ദീര്‍ഘ കാലം ട്രഷറര്‍ പദവിയില്‍ ഇരിക്കുകയും ചെയ്ത വി എ റഹൂഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ട്രഷറര്‍ അബ്ദുല്‍കരീം, മുന്‍ പ്രസിഡന്റ് ഹിഫ്‌സുറഹിമാന്‍, മുന്‍ സെക്രട്ടറി അബ്ദുല്‍ ഗനി, ഓ ഐ സി സി ക്കു വേണ്ടി റഷീദ് കൊളത്തറ, കെഎംസിസിയുടെ വി പി മുസ്തഫ, നവോദയ ഷിബു തിരുവന്തപുരം, എംഇഎസിന്റ അഷ്‌റഫ് പി വി, എംഎസ്എസിനു വേണ്ടി സകീര്‍ എടവണ്ണ, ഇന്ത്യ മീഡിയ ഫോറത്തിന് വേണ്ടി ശംസുദ്ധീന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ മായിന്‍കുട്ടി, ജലീല്‍കണ്ണമംഗലം, ഗോപിനെടുങ്ങാട്, സലാഹ് കാരാടന്‍, ഡോക്ടര്‍ ഫൈസല്‍, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, കെഎഫ്എ ലൈസന്‍സ് റഫറിയായിരുന്ന കിസ്മത് മമ്പാട്, സലിം മമ്പാട് തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കു വെച്ചു.
മുന്‍ പ്രസിഡന്റുമാരായ ടി പി അഹമ്മദ്, അസ്ലം ചെറാഡ്, മുന്‍ സെക്രട്ടറിമാരായ മുഹമ്മദലി മുസ്ലിയാരകത്, ഉസ്മാന്‍ ഇരുമ്പുഴി, സുലൈമാന്‍വണ്ടൂര്‍ എന്നിവര്‍ വീഡിയോ കോണ്ഫ്രന്‍സിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. സിഫ് സെക്രട്ടറി സലാം കാളികാവ്, ഷബീര്‍ അലി നാസര്‍ ഫറോക് , അന്‍വര്‍ വല്ലാഞ്ചിറ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.