ജലനിരപ്പ് ഉയര്‍ന്നാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

Update: 2020-08-04 10:41 GMT

കക്കയം: കക്കയം ഡാമിന്റെ ജലനിരപ്പ് 757.50. മിറ്റര്‍ എത്തിയാല്‍ ആഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നു മണി മുതല്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ 751.88 മി ആണ് ഡാമിലെ ജലനിരപ്പ്.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ 204 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷട്ടറുകള്‍ തുറന്നാല്‍ പുഴയില്‍ 100 സെന്റീമീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റിയാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

Tags: