സിപിഎം നേതാവിനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ കടക്ക് തീയിട്ടു

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകള്‍ക്കാണ് നൗഫല്‍ പരാജയപ്പെടുത്തിയത്.

Update: 2020-12-17 01:31 GMT

മലപ്പുറം: പുറത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ കടയ്ക്ക് തീയിട്ടു. 17ാം വാര്‍ഡായ എടക്കനാടില്‍നിന്ന് വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ് സര്‍വീസ് കടക്കാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകള്‍ക്കാണ് നൗഫല്‍ പരാജയപ്പെടുത്തിയത്. ഫലം പ്രഖ്യാപിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ നൗഫലിന്റെ വീട്ടില്‍വന്ന് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.


കട കത്തി നശിച്ചതിനൊപ്പം തീ സമീപത്തെ തെങ്ങുകളിലേക്കും ആളിപ്പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തീയണയ്ക്കാന്‍ തുടങ്ങി. തിരൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയുമെത്തി.




Tags: