സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനു തുടക്കമായി

Update: 2021-02-12 05:42 GMT
സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനു തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനു തുടക്കമായി. പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നത്.


സംസ്ഥാനത്ത് ഇന്നലെ 5450 കൊവിഡ് സന്നത പ്രവര്‍ത്തകരും 2140 ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 167 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 50 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്താണ്. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂര്‍ 508, മലപ്പുറം 320, തൃശൂര്‍ 331, പാലക്കാട് 20 എന്നിങ്ങനെയാണ് വ്യാഴാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്.