ബിജെപിയോടുള്ള സാമ്പ്രദായിക മുന്നണികളുടെ പരിമിതികള്‍ മനസ്സിലാക്കണമെന്ന് എസ്ഡിപിഐ

Update: 2020-12-12 14:41 GMT

ചൂരി: ഇടതുവലത് മുന്നണികള്‍ ബിജെപിയോടും അവരുടെ സര്‍ക്കാറിനോടും പുലര്‍ത്തുന്ന സമീപനങ്ങളും പരിമിതികളും തിരിച്ചറിയണമെന്നും വിഭാഗീയതയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ബിജെപിക്കെതിരെ ക്രിയാത്മകമായ ഇടപെടുന്ന എസ്ഡിപിഐക്ക് വോട്ട് നല്‍കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫാ.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആര്‍ഡി നഗര്‍ ഡിവിഷന്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഇസ്ഹാഖ് അഹമ്മദിനെയും മധൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ശരീഫ് കെ യുടെയും തിരഞ്ഞെടുപ്പ് പ്രചരണം സമാപന പരിപാടി ചൂരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധൂരില്‍ പഞ്ചായത്തില്‍ ജനഹിതം മാനിച്ച് ത്യാഗം ചെയ്ത് പാര്‍ട്ടിയാണ് എസ്ഡിപിഐ. അന്തോട്ടില്‍ ബിജെപിയെ പരാജപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. യുഡിഎഫിന് പിന്തുണ നല്‍കുകയും മീപ്പുഗുരിയില്‍ ജയസാധ്യത മനസിലാക്കി ബിലാലിനെ ജനം ആവശ്യപ്പെട്ടത് പ്രകാരം ജനകീയ സ്ഥാനാര്‍ഥിയാക്കി. ബിജെപിക്കെതിരെയുള്ള ജനങ്ങളുടെ ആവശ്യമാണ് രണ്ട് സ്ഥലത്തും പാര്‍ട്ടി പരിഗണിച്ചത്. 

ഇരുമുന്നണികളുടെയും ബിജെപിയോടുള്ള സമീപനത്തിലെ കാപട്യവും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സഅദ് ഉളിയത്തടുക്ക, സാബിക്ക് ചൂരി സംസാരിച്ചു.