ശമ്പളം തടഞ്ഞുവച്ച സംഭവം: പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Update: 2022-08-10 13:32 GMT

എറണാകുളം: ശമ്പളം തടഞ്ഞുവച്ചതിന് ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍  കേസെടുത്തു. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസിന് കീഴില്‍ എസ്.ടി. പ്രൊമോട്ടറായി ജോലി ചെയ്യുന്ന വാഴക്കുളം സ്വദേശിയാണ് ആത്മഹത്യക്കു ശ്രമിച്ചത്.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.