മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ക്കിടയിലെ അന്തരം രണ്ടു മണിക്കൂര്‍ എന്നത് പാലിക്കണമെന്ന് സൗദി

ഇശാ, തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനും ഇശാ, തറാവീഹ് നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശിച്ചു.

Update: 2021-04-13 16:50 GMT

റിയാദ്: മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ക്കിടയിലെ അന്തരം രണ്ടു മണിക്കൂറാണെന്നും ഇക്കാര്യം ശക്തമായി പാലിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ മസ്ജിദുകളിലെ ഇമാമുമാരോടും മുഅദ്ദിനുകളോടുമാണ് ഈ ആവശ്യം ഉന്നയിച്ചത്. സുബ്ഹി ഒഴികെയുള്ള മറ്റു നമസ്‌കാരങ്ങളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം പത്തു മിനുട്ടായി നിശ്ചയിച്ചിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിനും ഇഖാമത്തിനും ഇടയിലെ സമയം 20 മിനുട്ടാണ്.


വിശുദ്ധ റമദാനില്‍ രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും ഇശാ, തറാവീഹ്, ഖിയാമുല്ലൈല്‍ (പാതിരാ നമസ്‌കാരം) നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാന്‍ നേരത്തെ ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് പഠിക്കുന്ന പ്രത്യേക കമ്മിറ്റി ഇശാ, തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനും ഇശാ, തറാവീഹ് നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശിച്ചു. മസ്ജിദുകളില്‍ വിശ്വാസികളുടെ സാന്നിധ്യം കുറയ്ക്കാനും ഇതിലൂടെ രോഗവ്യാപന സാധ്യത കുറക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിര്‍ദേശം കമ്മിറ്റി സമര്‍പ്പിച്ചത്.




Tags:    

Similar News