നാല് പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിന്റെയും പതിമൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലം ഇന്നറിയാം

Update: 2021-05-02 03:10 GMT

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നാല് പാര്‍ലമെന്ററി മണ്ഡലത്തിലെയും 13 നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാം.

കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി, കര്‍ണാടകയിലെ ബല്‍ഗാം, കേരളത്തിലെ മലപ്പുറം, തമിഴ്‌നാട്ടിലെ കന്യാകുമാരി തുടങ്ങിയവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന പാര്‍ലമെന്റ് മണ്ഡലങ്ങള്‍.

കര്‍ണാടകയിലെ ബസവകല്യാന്‍, മാസ്‌കി, ഗുജറാത്തിലെ മൊര്‍വ ഹദഫ്, ജാര്‍ഖണ്ഡിലെ മധുപൂര്‍, മധ്യപ്രദേശിലെ ദമോഹ്, മഹാരാഷ്ട്രയിലെ പന്‍ധാര്‍പുട്ട്, മിസോറാമിലെ സെര്‍ഛിപ്, നാഗാലാന്റിലെ നൊക്‌സെന്‍, ഒഡീഷയിലെ പിപ്പിലി, രാജസ്ഥാനിലെ സഹാറ, സുജന്‍ഗര്‍, രാജ്‌സമന്ദ്, തെലങ്കാനയിലെ നാഗാര്‍ജുന സാഗര്‍, ഉത്തരാഖണ്ഡിലെ സാള്‍ട്ട് തുടങ്ങിയ മണ്ഡലങ്ങളിലെ ഫലവും ഇന്നറിയാം.

Tags:    

Similar News