പയ്യോളി: നഗരസഭയുടെ നവീകരണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കി രണ്ട് കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ച ഓഫിസ് കെട്ടിടം പൂര്‍ത്തിയാക്കിയത്.
കെ ദാസന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 250 വീടുകളുടെ താക്കോല്‍ദാന കര്‍മ്മം കെ മുരളീധരന്‍ എം പി നിര്‍വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനിയര്‍. രാധിക എസ് റിപോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ വി.ടി ഉഷ, കെ വി ചന്ദ്രന്‍ , സജിനി കോഴിപ്പറമ്പത്ത്, കൂടയില്‍ ശ്രീധരന്‍ , സമീറ എം വി , പടന്നയില്‍ പ്രഭാകരന്‍, ഉഷ വളപ്പില്‍, അഡ്വ. പി കുല്‍സു, കെ ടി ലിഖേഷ്, പി എം വേണുഗോപാലന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, സി ടി സദക്കത്തുള്ള , വിനായകന്‍ വി , എം പി ജിതേഷ്, കെ ശശിധരന്‍ എസ് വി റഹ്‌മത്തുള്ള, വിടി ചന്ദ്രി സംബന്ധിച്ചു.