തോട്ടിലെ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങി

മാള ഇന്ദിരാ ഭവനു സമീപത്ത് പണിയാരംഭിച്ചാണ് പ്രവൃത്തിക്ക് തുടക്കമായത്. മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പണികള്‍ നടത്തുന്നത്.

Update: 2020-08-14 16:07 GMT

മാള: വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം ഉണ്ടാക്കിയിരുന്ന മാളച്ചാലിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തോട്ടിലെ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങി. മാള ഇന്ദിരാ ഭവനു സമീപത്ത് പണിയാരംഭിച്ചാണ് പ്രവൃത്തിക്ക് തുടക്കമായത്. മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പണികള്‍ നടത്തുന്നത്.

നാളെ പണികള്‍ സമാപിക്കും. അതേസമയം സമീപമത്തായുള്ള മാള ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയിയിലെ മാലിന്യം നീക്കം ചെയ്തിട്ടില്ല. ഇതാര് ചെയ്യുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കഴിഞ്ഞ മഴയില്‍ ഇവിടെ വെള്ളകെട്ട് ഉയര്‍ന്നിരുന്നു. കുന്നുകൂടിയ മാലിന്യമാണ് തടസ്സമായത്. പതിറ്റാണ്ടുകാലമായി ഒരു ഗ്രാമപ്പഞ്ചായത്തും തെക്കുഭാഗം പാലത്തിനു സമീപമുള്ള ഭാഗം ശുചീകരിക്കാറില്ല. ചാലില്‍ നിന്നും കാട് വളര്‍ന്ന് സമീപത്തെ 11 കെ വി വൈദ്യുതി ലൈനില്‍ പടര്‍ന്നിട്ടുണ്ട്.




Tags:    

Similar News