സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്നത് 16.70 കോടി കൊവിഡ് വാക്‌സിന്‍

Update: 2022-03-11 05:59 GMT

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതെ അവശേഷിക്കുന്നത് 16.70 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 181.77 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അനുവദിച്ചത്.

''ഇതുവരെ 181.77 കോടി ഡോസ് വാക്‌സിന്‍ വിവിധ സംസ്ഥാങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തു. 16.70 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കെടുക്കുന്നുണ്ട്. - കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

2021 ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. അടുത്ത ഘട്ടം 2021 ജൂണ്‍ 21ന് തുടങ്ങി. 

Tags:    

Similar News