ആശ്വാസകിരണം പദ്ധതി പുനരാരംഭിക്കണം; കെ കെ രമ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

Update: 2021-07-07 08:13 GMT

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വടകര എംഎല്‍എ കെ കെ രമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന് നിവേദനം നല്‍കി. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കുന്നവര്‍ക്ക് ആശ്വാസ കിരണം പദ്ധതിവഴിയാണ് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നത്.

ശാരീരിക വൈകല്യമുള്ളവര്‍, മാനസിക രോഗം ബാധിച്ചവര്‍, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യമുള്ളവര്‍ തുടങ്ങിയവരെയെല്ലാം പരിചരിക്കുന്നവര്‍ക്ക് പരിചരിക്കുന്നവര്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്ന തുക തുച്ഛമെങ്കിലും വലിയൊരു സഹായമായിരുന്നു. ഇത് ഉടന്‍ ലഭ്യമാക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കെ കെ രമ ആവശ്യപ്പെട്ടു.

ഈ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.