രൂപ വീണതല്ല, ഡോളര്‍ മെച്ചപ്പെട്ടതാണ് മൂല്യത്തകര്‍ച്ചക്ക് കാരണം; വിചിത്ര വിശദീകരണവുമായി ധനമന്ത്രി

Update: 2022-10-16 06:31 GMT

ന്യൂഡല്‍ഹി: മറ്റ് കറന്‍സികളേക്കാള്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

ഡോളര്‍ ശക്തി പ്രാപിച്ചതാണ് രൂപ ഇടിഞ്ഞതായി തോന്നാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു. രൂപയുടെ മൂല്യം കുറയുന്നില്ലെന്നും അവര്‍ പറഞ്ഞു.

'ഞാന്‍ അത് പരിശോധിക്കും, രൂപയുടെ ഇടിവല്ല, ഡോളര്‍ തുടര്‍ച്ചയായി ശക്തിപ്പെടുന്നതാണ് കാരണം'- ധനമന്ത്രി തന്റെ യുഎസ് സന്ദര്‍ശന വേളയില്‍ ഒരു പത്രസമ്മേളനത്തിലാണ് ഈ വിശദീകരണം പങ്കുവച്ചത്.

രൂപയുടെ ചാഞ്ചാട്ടം ഇല്ലാതാക്കുന്നതിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് മൂല്യത്തകര്‍ച്ചക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News