മഴ കനത്തു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-08-02 01:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടങ്ങൡും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി നല്‍കിയിട്ടുള്ളത്.

കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകള്‍ നടക്കും.

എംജി, കാലടി സര്‍വകലാശാലകളില്‍ പരീക്ഷകള്‍ മാറ്റിവച്ചു.

അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.

തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ കനത്ത മഴ ലഭിക്കും. നാളത്തോടെ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും.